പേജുകള്‍‌

About

     വരികള്‍ക്കിടയില്‍ വായിക്കാന്‍  ഇഷ്ടപ്പെടുന്ന, നിശിഥമായി വിമര്‍ശിക്കുന്ന, കുട്ടിക്കാലത്തെയും, നാടിനെയും, മഴയെ  സ്നേഹിക്കുന്ന ഒരു സാധാരണ മലയാളി യുവാവ്. പത്രപ്രവര്‍ത്തകന്‍ ആകാന്‍ മോഹിച്ചു ഒടുവില്‍ കമ്പ്യൂട്ടര്‍ ഇഞ്ചിനീരു ആയിത്തീര്‍ന്നു. ഇപ്പൊ ഡാറ്റാബേസിന്റെയും, എക്സ് എം എല്ലിന്റെയും ,  ബഗ്ഗുകളുടെയും കൂട്ടത്തില്‍ സുഖമായി ജീവിക്കുന്നു.
      രാഷ്ട്രീയപരമായി തികഞ്ഞ  ഒരു വലതു പക്ഷപാതി ആണ് ഞാന്‍, പക്ഷെ ഏതൊരു സംഭവവും വളരെ നേരായ പാതയില്‍ കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. സിനിമകള്‍ അധികം കാണാറില്ല എങ്കിലും വേണു നാഗവള്ളി, രഞ്ജിത്ത്, ബാല തുടങ്ങിയ സംവിധായകരുടെ പടങ്ങള്‍ ഇഷ്ടമാണ്. ഇഷ്ട സിനിമ സര്‍വകലാശാല. വായന എന്റെ ഇഷ്ട വിനോദം ആണ്. സുഗതകുമാരി, ഒ വി വിജയന്‍ ,  എം മുകുന്ദന്‍, കമല സുരയ്യ, മുരുകന്‍ കാട്ടാക്കട, അരവിന്ദ് അഡിഗ തുടങ്ങിയവര്‍ ആണ് ഇഷ്ട എഴുത്തുകാര്‍.

                      അതിരുകാക്കും മലയൊന്നു തുടുത്തേ 
                      തുടുത്തേ  തക തക  തക ത 
                      അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
                      പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒളിച്ചേ തക തക ത