പേജുകള്‍‌

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ഗൃഹാതുരത്വമുണര്‍ത്തുന്ന സിനിമ തിരനോട്ടം.

അതിരുകാക്കും മലയൊന്നു തുടുത്തേ 
തുടുത്തേ  തക തക  തക  
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒളിച്ചേ തക തക ത 
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നെ  തക തക തക
തകര്‍ന്നിടതൊരു  തരി, തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക
 ..................................
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നെ  തക തക തക
തകര്‍ന്നിടതൊരു  തരി, തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക ............................................
കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന്‍ ….. ഞരങ്ങി തക തക
............................................................ സിദ്ധന്‍ , സര്‍വകലാശാല 1987

     സര്‍വകലാശാല  ക്യാമ്പസ്‌ ജീവിതത്തിന്‍റെ മധുരം നുണഞവര്‍ക്കെല്ലാം വിഷാദം കലര്‍ന്ന ഒരു പുഞ്ചിരി വിടര്‍ത്തുന്ന സിനിമയാണ്. എന്‍റെ വലിയ ഒരു ആഗ്രഹം ആയിരുന്നു പ്രീ ഡിഗ്രിയും ആര്‍ട്സ് കോളേജിലെ ഡിഗ്രി പഠനവും, രണ്ടും നടന്നില്ലന്നു മാത്രമല്ല അസ്സൈന്മെന്റും ഇന്റെര്‍ണല്‍ എക്സാം എല്ലാം ആയി കോളേജ് ജീവിതം കട്ടപ്പുറത്താവുകയും ചെയ്തു. ആ ഒരു നഷ്ടം പലപോഴായി എന്നെ ഉറക്കാതെ കൊത്തി വലിക്കാറും ഉണ്ട്. 
വേണു നാഗവള്ളി 

     ക്യാംപസിനോടുള്ള പ്രണയം തീരാതെ പിന്നെയും പിന്നെയും പഠിച്ചു കൊണ്ടിരിക്കുന്ന ലാലേട്ടനും, ജീവിതത്തോടുള്ള അമര്‍ഷം പാടിയും കുടിച്ചും നാടോടിയായും തീര്‍ക്കുന്ന സിദ്ധനും, ളോഹ ഇട്ടിട്ടും കുട്ടനാടിന്‍റെ തുളുമ്പുന്ന ഹൃദയവുമായി ഫാദര്‍ കുട്ടനാടനും, നിശബ്ദമായി പ്രണയിക്കുന്ന കുറുപ്പ് മാഷും ശാരദമണി ടീച്ചറും, എന്തിനും ഏതിനും ഓടി എത്തുന്ന പ്യൂണ്‍ ബാലേട്ടനും, ടീച്ചറായി തിരിച്ചു വന്ന ഗായത്രിയും, ചക്കരയും പഞ്ചാരയും ജീവനും ജ്യോതിയും പി ടി മാഷ്‌ ഇന്നച്ചനും മായാത്ത മുദ്രകളായി മനസ്സില്‍ ഇന്നും ജീവിക്കുന്നു.
ലാലേട്ടനും ചക്കരയും
     തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും ലാല്‍ തള്ളിനീക്കിയത് ആ കോളേജില്‍ ആയിരുന്നു, കോളേജ് ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ലാലിന് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. അവധിക്കാലം വരുമ്പോള്‍ ലാല്‍ അനുഭവിക്കുന്ന ഏകാന്തത ഒരു നൊമ്പരമായി പ്രേക്ഷകന്റെ മനസ്സിനെ ആര്‍ദ്രമാക്കുന്നു. ഒരു ക്യാമ്പസിലെ എല്ലാ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തി കഥ പറയാന്‍ സാധിച്ചു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം.എണ്‍പതുകളിലെ ക്യാമ്പസ് ജീവിതത്തെ പച്ചയായി അവതരിപ്പിക്കുമ്പോഴും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍റെ അതിപ്രസരമില്ലാതെ, എന്നാല്‍ ഒട്ടും അരാഷ്ട്രീയവാദി ആകാതെ കഥ പറയാന്‍ ചെറിയാന്‍ കല്പകവാടിക്ക് സാധിച്ചു.


N B :- എന്നെ പോലെ പ്രൊഫഷണല്‍ കോളേജുകളില്‍ ജീവിതം ഹോമിച്ച, നല്ല ക്യംപസിനെ സ്നേഹിക്കുന്ന കൂട്ടുകാര്‍ക്ക് ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.     
 

 
 
കടപ്പാട് : ഫോറംകേരളം.കോം         

1 അഭിപ്രായം:

  1. സുന്ദര സുരഭിലമായ ഒരു കാമ്പസ് ജീവിതം ഞാനും കുറെ സ്വപനം കണ്ടിരുന്നു..പ്രീ ഡിഗ്രിക്ക് മടപ്പള്ളി ഗവ കോളേജില്‍ ചേരാന്‍ തീരുമാനിച്ചതുമാണ്... അവസാനം മടപ്പള്ളി പ്ലസ്‌ ടുവില്‍ ചേരേണ്ടി വന്നു..പഠനത്തോടൊപ്പം എല്ലാ കുരുത്തക്കേടുകളും അവിടെ ഒപ്പിച്ചത് കൊണ്ട് കാമ്പസ് ജീവിതം മിസ്സ്‌ ആയെന്നു തോന്നിയില്ല..പിന്നെ പഠിച്ചത് ഒക്കെ കേരളത്തിന്‌ പുറത്താണ്...ആ ഒരു അനുഭവം വേറെ തന്നെയാണ്...ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ തിരനോട്ടം ഇഷ്ടായി നിഖില്‍..

    മറുപടിഇല്ലാതാക്കൂ