പേജുകള്‍‌

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

വട്ടപ്പൂജ്യം

അപ്പുക്കിളിയുടെ വട്ടപ്പൂജ്യം.
      "കൂമന്‍കാവില്‍ ബസ്സ് ചെന്ന് നിന്നപ്പോള്‍ ആ സ്ഥലം രവിക്ക്...", എന്ന് പറഞ്ഞു തുടങ്ങുന്ന മലയാളത്തിലെ പ്രശസ്ത നോവല്‍ ഏതാണ്?   ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ക്വിസ് മത്സരത്തില്‍ ചോദിച്ച ചോദ്യം ആയിരുന്നു. ഉത്തരം ആര്‍ക്കും അറിയില്ല അങ്ങിനെ ആ മാര്‍ക്ക്‌ ക്വിസ് മാസ്റ്റര്‍ക് കിട്ടി. അന്നാണ് ഞാന്‍ ആദ്യമായി ഒ വി  വിജയന്‍ എന്ന പേര് കേള്‍ക്കുന്നത്, ഖസാക്കിന്‍റെ ഇതിഹാസവും. ക്വിസ് മാസ്റ്റര്‍ അദ്ധേഹത്തെ പറ്റി കുറെ വിവരിച്ചു, ഇതൊക്കെ കേട്ടപ്പോള്‍ വായിക്കാന്‍ ഒരു ആക്രാന്തം ആയിരുന്നു. അങ്ങിനെ വായിച്ചു തുടങ്ങിയപ്പോ മനസിലായി ഇത് ഒരു നടക്കൊന്നും പോകൂലന്നു. രണ്ടു വട്ടം വായിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്നാലും അപ്പുക്കിളി വരയ്ക്കുന്ന വട്ടപ്പൂജ്യം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.
സോമാലിയന്‍ കുട്ടികള്‍..! നമ്മുടെ കണ്ണ് തുറക്കുമോ?
     ലോകം വെറും വട്ടപ്പൂജ്യമാണ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ അപ്പുക്കിളികളും ഒ വിയും ഇല്ലാത്തതാണ് ഇന്നത്തെ ലോകത്തിന്‍റെ ഏറ്റവും വലിയ പരാജയം. എന്തൊക്കെ വെട്ടിപ്പിടിച്ചാലും, ഏതൊക്കെ മാളില്‍ പോയി എന്തൊക്കെ വാങ്ങിക്കൂട്ടിയാലും അവസാനം ലോകം ഒരു വട്ടപ്പൂജ്യം ആണെന്ന് തിരിച്ചറിയാത്തിടത്തോളം നമ്മള്‍ പരാജിതരാണ്.  ഞാന്‍ അടങ്ങുന്ന യുവ തലമുറയുടെ ഷോപ്പിംഗ്‌ സംസ്കാരത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന പുതിയ അപ്പുക്കിളികള്‍ക്കായ്‌  ഒ വികള്‍ക്കായ്‌ ഒരു വസന്തം വരുമെന്ന പ്രതീക്ഷയോടെ....

3 അഭിപ്രായങ്ങൾ:

  1. കാലത്തിനു അനുസരിച്ച് നമ്മളും കോലം കെട്ടിയല്ലേ പറ്റുള്ളൂ നിഖില്‍...പുത്തന്‍ സംസ്കാരത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന പുതിയ അപ്പുക്കിളികള്‍ക്കായ്‌ ഒ വികള്‍ക്കായ്‌ ഒരു വസന്തം വരുമെന്ന പ്രതീക്ഷയോടെ നമുക്കും കാത്തിരിക്കാം...'Word Verification' disable ചെയ്യൂ..കമന്റ്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണ്..

    മറുപടിഇല്ലാതാക്കൂ
  2. വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  3. കോലം കെട്ടി, കാലത്തെ മറക്കാതിരുന്നാല്‍ മതി. ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോകേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ