പേജുകള്‍‌

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ഗൃഹാതുരത്വമുണര്‍ത്തുന്ന സിനിമ തിരനോട്ടം.

അതിരുകാക്കും മലയൊന്നു തുടുത്തേ 
തുടുത്തേ  തക തക  തക  
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒളിച്ചേ തക തക ത 
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നെ  തക തക തക
തകര്‍ന്നിടതൊരു  തരി, തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക
 ..................................
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നെ  തക തക തക
തകര്‍ന്നിടതൊരു  തരി, തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക ............................................
കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന്‍ ….. ഞരങ്ങി തക തക
............................................................ സിദ്ധന്‍ , സര്‍വകലാശാല 1987

     സര്‍വകലാശാല  ക്യാമ്പസ്‌ ജീവിതത്തിന്‍റെ മധുരം നുണഞവര്‍ക്കെല്ലാം വിഷാദം കലര്‍ന്ന ഒരു പുഞ്ചിരി വിടര്‍ത്തുന്ന സിനിമയാണ്. എന്‍റെ വലിയ ഒരു ആഗ്രഹം ആയിരുന്നു പ്രീ ഡിഗ്രിയും ആര്‍ട്സ് കോളേജിലെ ഡിഗ്രി പഠനവും, രണ്ടും നടന്നില്ലന്നു മാത്രമല്ല അസ്സൈന്മെന്റും ഇന്റെര്‍ണല്‍ എക്സാം എല്ലാം ആയി കോളേജ് ജീവിതം കട്ടപ്പുറത്താവുകയും ചെയ്തു. ആ ഒരു നഷ്ടം പലപോഴായി എന്നെ ഉറക്കാതെ കൊത്തി വലിക്കാറും ഉണ്ട്. 
വേണു നാഗവള്ളി 

     ക്യാംപസിനോടുള്ള പ്രണയം തീരാതെ പിന്നെയും പിന്നെയും പഠിച്ചു കൊണ്ടിരിക്കുന്ന ലാലേട്ടനും, ജീവിതത്തോടുള്ള അമര്‍ഷം പാടിയും കുടിച്ചും നാടോടിയായും തീര്‍ക്കുന്ന സിദ്ധനും, ളോഹ ഇട്ടിട്ടും കുട്ടനാടിന്‍റെ തുളുമ്പുന്ന ഹൃദയവുമായി ഫാദര്‍ കുട്ടനാടനും, നിശബ്ദമായി പ്രണയിക്കുന്ന കുറുപ്പ് മാഷും ശാരദമണി ടീച്ചറും, എന്തിനും ഏതിനും ഓടി എത്തുന്ന പ്യൂണ്‍ ബാലേട്ടനും, ടീച്ചറായി തിരിച്ചു വന്ന ഗായത്രിയും, ചക്കരയും പഞ്ചാരയും ജീവനും ജ്യോതിയും പി ടി മാഷ്‌ ഇന്നച്ചനും മായാത്ത മുദ്രകളായി മനസ്സില്‍ ഇന്നും ജീവിക്കുന്നു.
ലാലേട്ടനും ചക്കരയും
     തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും ലാല്‍ തള്ളിനീക്കിയത് ആ കോളേജില്‍ ആയിരുന്നു, കോളേജ് ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ലാലിന് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. അവധിക്കാലം വരുമ്പോള്‍ ലാല്‍ അനുഭവിക്കുന്ന ഏകാന്തത ഒരു നൊമ്പരമായി പ്രേക്ഷകന്റെ മനസ്സിനെ ആര്‍ദ്രമാക്കുന്നു. ഒരു ക്യാമ്പസിലെ എല്ലാ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തി കഥ പറയാന്‍ സാധിച്ചു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം.എണ്‍പതുകളിലെ ക്യാമ്പസ് ജീവിതത്തെ പച്ചയായി അവതരിപ്പിക്കുമ്പോഴും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍റെ അതിപ്രസരമില്ലാതെ, എന്നാല്‍ ഒട്ടും അരാഷ്ട്രീയവാദി ആകാതെ കഥ പറയാന്‍ ചെറിയാന്‍ കല്പകവാടിക്ക് സാധിച്ചു.


N B :- എന്നെ പോലെ പ്രൊഫഷണല്‍ കോളേജുകളില്‍ ജീവിതം ഹോമിച്ച, നല്ല ക്യംപസിനെ സ്നേഹിക്കുന്ന കൂട്ടുകാര്‍ക്ക് ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.     
 

 
 
കടപ്പാട് : ഫോറംകേരളം.കോം         

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്

എ അയ്യപ്പന്‍
ഒരു നാടോടിയായി  ജീവിച്ചു മരിച്ച ഒരു പച്ച മനുഷ്യന്‍റെ വേര്‍പാടിന് ഒരു വര്‍ഷം തികയുന്നു. അയ്യപ്പനില്ലാത്ത ഒരു വര്‍ഷം, ഒരാളും കാലത്തിനു അന്ന്യനല്ല എന്ന് ഓര്‍മിപിച്ചു കൊണ്ടു ഒരു ചരമദിനം കൂടി.

വട്ടപ്പൂജ്യം

അപ്പുക്കിളിയുടെ വട്ടപ്പൂജ്യം.
      "കൂമന്‍കാവില്‍ ബസ്സ് ചെന്ന് നിന്നപ്പോള്‍ ആ സ്ഥലം രവിക്ക്...", എന്ന് പറഞ്ഞു തുടങ്ങുന്ന മലയാളത്തിലെ പ്രശസ്ത നോവല്‍ ഏതാണ്?   ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ക്വിസ് മത്സരത്തില്‍ ചോദിച്ച ചോദ്യം ആയിരുന്നു. ഉത്തരം ആര്‍ക്കും അറിയില്ല അങ്ങിനെ ആ മാര്‍ക്ക്‌ ക്വിസ് മാസ്റ്റര്‍ക് കിട്ടി. അന്നാണ് ഞാന്‍ ആദ്യമായി ഒ വി  വിജയന്‍ എന്ന പേര് കേള്‍ക്കുന്നത്, ഖസാക്കിന്‍റെ ഇതിഹാസവും. ക്വിസ് മാസ്റ്റര്‍ അദ്ധേഹത്തെ പറ്റി കുറെ വിവരിച്ചു, ഇതൊക്കെ കേട്ടപ്പോള്‍ വായിക്കാന്‍ ഒരു ആക്രാന്തം ആയിരുന്നു. അങ്ങിനെ വായിച്ചു തുടങ്ങിയപ്പോ മനസിലായി ഇത് ഒരു നടക്കൊന്നും പോകൂലന്നു. രണ്ടു വട്ടം വായിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്നാലും അപ്പുക്കിളി വരയ്ക്കുന്ന വട്ടപ്പൂജ്യം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.
സോമാലിയന്‍ കുട്ടികള്‍..! നമ്മുടെ കണ്ണ് തുറക്കുമോ?
     ലോകം വെറും വട്ടപ്പൂജ്യമാണ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ അപ്പുക്കിളികളും ഒ വിയും ഇല്ലാത്തതാണ് ഇന്നത്തെ ലോകത്തിന്‍റെ ഏറ്റവും വലിയ പരാജയം. എന്തൊക്കെ വെട്ടിപ്പിടിച്ചാലും, ഏതൊക്കെ മാളില്‍ പോയി എന്തൊക്കെ വാങ്ങിക്കൂട്ടിയാലും അവസാനം ലോകം ഒരു വട്ടപ്പൂജ്യം ആണെന്ന് തിരിച്ചറിയാത്തിടത്തോളം നമ്മള്‍ പരാജിതരാണ്.  ഞാന്‍ അടങ്ങുന്ന യുവ തലമുറയുടെ ഷോപ്പിംഗ്‌ സംസ്കാരത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന പുതിയ അപ്പുക്കിളികള്‍ക്കായ്‌  ഒ വികള്‍ക്കായ്‌ ഒരു വസന്തം വരുമെന്ന പ്രതീക്ഷയോടെ....

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

അങ്ങിനെ 2 വര്‍ഷത്തിനു ശേഷം ഞാന്‍ എന്‍റെ ബ്ലോഗില്‍ പോസ്റ്റിങ്ങ്‌ ആരംഭിച്ചു.

പരാജയം വിജയത്തിന്‍റെ ചവിട്ടുപടി ആണെങ്കില്‍ എന്‍റെ ആദ്യത്തെ 6 പരാജയത്തിനു ശേഷം ഏഴാമത്തെ ബ്ലോഗ്‌ ആണിത്. വിജയിക്കുന്നത് വരെ എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. 2 വര്‍ഷമായി ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട്, ഇന്നേവരെ ഒരു പോസ്റ്റും വെളിച്ചം കണ്ടിട്ടില്ല. കുറെ പേരുകളില്‍ ഞാന്‍ ബ്ലോഗ്‌ ആരംഭിച്ചു, എല്ലാത്തിലും 5 പോസ്റ്റ്‌ എഴുതി അകാല ചരമത്തിലേക്ക് തള്ളി വിട്ടു. സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങി ഫ്രീ ആയി, പക്ഷെ 2 മാസം തുറക്കാതെ വച്ചത് കാരണം അതും പൂട്ടിപ്പോയി.
ഈ ബ്ലോഗിന് ആ ഗതി വരില്ല എന്ന പ്രതീക്ഷയില്‍ ഞാന്‍ തുടങ്ങട്ടെ. ബ്ലോഗ്ഗിങ്ങില്‍ എന്റെ ആദ്യത്തെ ഹീറോ scott hanselman ആണ്, http://www.hanselman.com/blog/ . ഞാന്‍ ആദ്യം എഴുതി തുടങ്ങിയത് ടെക് ബ്ലോഗ്‌ ആയിരുന്നു, അത് അധിക പ്രസംഗം ആവും എന്ന് തോന്നിയപ്പോ അടച്ചു പൂട്ടി.

NB :-  ഈ ബ്ലോഗ്ഗിനു എന്റെ പ്രചോദനം ഷജീര്‍ക്ക തന്നെ ആണ്, നന്ദി....

ആദ്യത്തെ കൊഞ്ഞനം കുത്തല്‍.

എന്‍റെ ഓഫീസ്
14 / 10 / 2011 
        എന്‍റെ കൊഞ്ഞനം കുത്തല്‍ ഇവിടെ ആരംഭിക്കുന്നു. എല്ലാവരുടെയും അഭിപ്രായം(അഭിനന്ദനം, വെറുപ്പ്‌, ശാപം,പുച്ഛം,തെറി)  എല്ലായ്പോഴും ഉണ്ടായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ അടങ്ങുന്ന സമൂഹത്തിനെതിരെ കൊഞ്ഞനം കുത്താന്‍ ആണ് ഞാന്‍ ഇത് തുടങ്ങുന്നത്.
          ഓഫീസിലെ കക്കൂസിന്റെ കണ്ണാടിയില്‍ നോക്കി എന്നെ തന്നെ കൊഞ്ഞനം കുത്തി ഈ പരിപാടിയുടെ  ഉത്ഘാടനം ഞാന്‍ തന്നെ നിര്‍വഹിച്ചതായി വിനീതമായി അറിയിക്കുന്നു.

NB :- ജോലിക്കിടയിലെ ഇടവേളകള്‍ ഉല്ലാസകരമാക്കണമെന്ന് മൊതലാളി പറഞ്ഞിട്ടുണ്ട്.