പേജുകള്‍‌

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

അങ്ങിനെ 2 വര്‍ഷത്തിനു ശേഷം ഞാന്‍ എന്‍റെ ബ്ലോഗില്‍ പോസ്റ്റിങ്ങ്‌ ആരംഭിച്ചു.

പരാജയം വിജയത്തിന്‍റെ ചവിട്ടുപടി ആണെങ്കില്‍ എന്‍റെ ആദ്യത്തെ 6 പരാജയത്തിനു ശേഷം ഏഴാമത്തെ ബ്ലോഗ്‌ ആണിത്. വിജയിക്കുന്നത് വരെ എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. 2 വര്‍ഷമായി ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട്, ഇന്നേവരെ ഒരു പോസ്റ്റും വെളിച്ചം കണ്ടിട്ടില്ല. കുറെ പേരുകളില്‍ ഞാന്‍ ബ്ലോഗ്‌ ആരംഭിച്ചു, എല്ലാത്തിലും 5 പോസ്റ്റ്‌ എഴുതി അകാല ചരമത്തിലേക്ക് തള്ളി വിട്ടു. സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങി ഫ്രീ ആയി, പക്ഷെ 2 മാസം തുറക്കാതെ വച്ചത് കാരണം അതും പൂട്ടിപ്പോയി.
ഈ ബ്ലോഗിന് ആ ഗതി വരില്ല എന്ന പ്രതീക്ഷയില്‍ ഞാന്‍ തുടങ്ങട്ടെ. ബ്ലോഗ്ഗിങ്ങില്‍ എന്റെ ആദ്യത്തെ ഹീറോ scott hanselman ആണ്, http://www.hanselman.com/blog/ . ഞാന്‍ ആദ്യം എഴുതി തുടങ്ങിയത് ടെക് ബ്ലോഗ്‌ ആയിരുന്നു, അത് അധിക പ്രസംഗം ആവും എന്ന് തോന്നിയപ്പോ അടച്ചു പൂട്ടി.

NB :-  ഈ ബ്ലോഗ്ഗിനു എന്റെ പ്രചോദനം ഷജീര്‍ക്ക തന്നെ ആണ്, നന്ദി....

2 അഭിപ്രായങ്ങൾ:

  1. വിജയിച്ചാല്‍ നീ ഏഴുതില്ലാ എന്നുന്ടെങ്ങില്‍ ഇപ്പൊ നിര്തിക്കോ കാരണം ഞാന്‍ പറയണ്ടല്ലോ.........................

    മറുപടിഇല്ലാതാക്കൂ
  2. നിഖിലെ ഇത് ഞാന്‍ കണ്ടില്ലായിരുന്നു..ഞാന്‍ ആണ് പ്രചോദനം എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്..ഒരാള്‍ തോല്‍ക്കില്ല എന്ന് തീരുമാനിച്ചിറങ്ങിയാല്‍ അയാളെ തടുക്കാന്‍ ആര്‍ക്കും ആവില്ല..എല്ലാ പ്രതിബന്ധങ്ങളും മറികടന്നു മുന്നേറുക..ബ്ലോഗ്‌ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ വേണ്ട ചില പൊടിക്കൈകള്‍ ഒക്കെ ചാറ്റില്‍ വരുമ്പോള്‍ ഞാന്‍ പറഞ്ഞുതരാം..

    മറുപടിഇല്ലാതാക്കൂ